പാലക്കാട് വീടിനകത്ത് നടന്ന സ്ഫോടനത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

പാലക്കാട് : പാലക്കാട് തൃത്താലക്കുസമീപം വീടിനകത്ത് ഉ​ഗ്ര സ്ഫോടനം. മലമക്കാവ് സ്വദേശി പ്രഭാകരന്റെ വീട് പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും കേടുപാട് പറ്റിയിട്ടുണ്ട്.

സ്ഫോടന കാരണം വ്യക്തമല്ലെന്ന് സ്ഥലത്ത് എത്തിയ പട്ടാമ്പി തഹസീൽദാർ പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →