കാള്‍സണെ ഞെട്ടിച്ച് വിദിത്

നാഗ്പുര്‍: ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അടിയറവു പറയിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വിദിത് ഗുജറാത്തി. നാഗ്പുരില്‍ നടക്കുന്ന പ്രോ ചെസ് ലീഗിലായിരുന്നു ഇന്ത്യന്‍ യോഗീസ് ടീം നായകനായ വിദിത്തിന്റെ മാസ്മരികപ്രകടനം.
താരനിബിഡമായ കാനഡ ചെസ്ബ്രാസിനെതിരേ വിദിത്തിനൊപ്പം വൈശാലി, റൗനക്, ആരണ്യക് എന്നിവരാണ് അണിനിരന്നത്. ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റ് പ്രകാരം ആദ്യം 8.5 പോയിന്റ് നേടുന്ന ടീം മത്സരം ജയിക്കും. മാഗ്നസ് കാള്‍സണ്‍, ആര്യന്‍ താരി, റസ്‌വാന്‍ പ്രിയോട്ടു, ജെന്നിഫര്‍ യു എന്നീ നാലു വമ്പന്മാരെയും മുട്ടുകുത്തിച്ച് ഇന്ത്യന്‍ സംഘം അനായാസം മത്സരം സ്വന്തമാക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →