പാരിസ്: ഫ്രാന്‍സില്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് ഹൈസ്‌കൂള്‍ അധ്യാപിക മരിച്ചു. സെന്റ് ജീന്‍ ഡെ ലൂസ് നഗരത്തിലെ സെന്റ് തോമസ് ഡി അകിന്‍ സ്‌കൂളിലാണു സംഭവം. 16 വയസുകാരനായ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
50 വയസുകാരിയായ സ്പാനിഷ് അധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ ക്ലാസ് മുറിയിലേക്കു കടന്ന വിദ്യാര്‍ഥി ആക്രമിക്കുകയായിരുന്നു. അന്വേഷണം നടക്കുകയാണെന്നും അക്രമണത്തിനു കാരണം എന്തെന്നു വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ഫ്രാന്‍സില്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് അധ്യാപിക മരിച്ചു
