തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം: ആറ് മരണം

ഇസ്താംബൂള്‍: ഭൂകമ്പം തകര്‍ന്ന തുര്‍ക്കിയിലുണ്ടായ തുടര്‍ചലനത്തില്‍ ആറ് മരണം. 294 പേര്‍ക്കു പരുക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി എട്ടിനാണുണ്ടായത്. അന്റാക്യ(പഴയ അന്തോക്യ) കേന്ദ്രീകരിച്ചായിരുന്നു തിങ്കളാഴ്ചത്തെ ഭൂചലനം.

ഈ മാസം ആറിനായിരുന്നു തുര്‍ക്കിയെയും സിറിയയെയും തകര്‍ത്ത ഭൂകമ്പം. അന്നു ബലക്ഷയമുണ്ടായ കെട്ടിടങ്ങളാണു ഭൂചലനത്തില്‍ തകര്‍ന്നുവീണത്. ഭൂചലനത്തില്‍ 48,000 ആളുകള്‍ മരിച്ചതായാണ് വിവരം. തകര്‍ന്ന കെട്ടിടങ്ങള്‍ നീക്കി മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും ഭൂകമ്പമുണ്ടായത്.

Share
അഭിപ്രായം എഴുതാം