അടുത്ത സര്‍ക്കാരിനെ കോണ്‍ഗ്രസ് നയിക്കും: ഖാര്‍ഗെ

ന്യൂഡല്‍ഹി: അടുത്ത കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കുമെന്നു പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നാഗാലാന്‍ഡിലെ ചാമുകെദിമയില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. റായ്പുരില്‍ ചേരുന്ന പ്ലീനറി സമ്മേളനം പ്രതിക്ഷത്തെ മറ്റുപാര്‍ട്ടികളുമായുള്ള സഖ്യം ചര്‍ച്ച ചെയ്യും. ഒരു വശത്ത് ഭരണഘടനയും ജനാധിപത്യവുമാണ്. മറുവശത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ശക്തികളും. കര്‍ണാടക, മധ്യപ്രദേശ്, മണിപ്പുര്‍, ഗോവ എന്നിവിടങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ബി.ജെ.പി. അട്ടിമറിച്ചു.

ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ജനാധിപത്യത്തിനു വില കല്‍പിക്കാത്തവരെ ജനം അംഗീകരിക്കില്ല. ആയിരം മോദിമാര്‍ വന്നാലും അതിനെ ജനാധിപത്യ ശക്തികള്‍ നേരിടും. അടുത്ത തെരഞ്ഞെടുപ്പില്‍ ജനാധിപത്യ വിരുദ്ധ ശക്തികളെ പുറത്താക്കാന്‍ പ്രതിപക്ഷം ഒന്നിക്കണം. ജനാധിപത്യത്തെയും ഭരണഘടനയെയും അംഗീകരിക്കുന്ന ഒരു സര്‍ക്കാരിനു കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →