ഹക്കീം ഫൈസി ആദ്യശ്ശേരിയോട് കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം : ഹക്കീം ഫൈസി ആദൃശ്ശേരി കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി സ്ഥാനം 2023 ഫെബ്രുവരി 22ന് രാജിവെക്കും. സമസ്തയുടെ കടുത്ത സമ്മർദത്തെത്തുടർന്ന് സിഐസി പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ 21ന് രാത്രി ആദൃശ്ശേരിയെ വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. കൂടിക്കാഴ്ചയിൽ പികെ കുഞ്ഞാലിക്കുട്ടിയും ആബിദ് ഹൂസൈൻ തങ്ങളും പങ്കെടത്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഒന്നും പ്രതികരിക്കാതെയാണ് ഹക്കീം ഫൈസി ആദൃശ്ശേരി മടങ്ങിയത്. ആദൃശ്ശേരി 22ന് രാജിക്കത്ത് നൽകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.

ഹക്കീം ഫൈസി ആദൃശ്ശേരിയെ ബഹിഷ്ക്കരിക്കണമെന്ന് സമസ്ത യുവജന, വിദ്യാർത്ഥി വിഭാഗം യോഗം ചേർന്ന് തീരുമാനമെടുത്തതിന് ശേഷം സാദിഖലി തങ്ങൾ അദൃശ്ശേരിയുമായി വേദി പങ്കിട്ടത് വിവാദമായതിന് പിന്നാലെയാണ് രാജി. ഇന്നലെ രാത്രി ഹക്കീം ഫൈസി ആദ്യശ്ശേരിയെ പണക്കാട്ടേക്ക് വിളിച്ചുവരുത്തിയ സിഐസി പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങൾ രാജി ആവശ്യപ്പെടുകയായിരുന്നു.

സമസ്ത കടുത്ത വിയോജിപ്പ് അറിയിച്ചതോടെ ഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന പ്രതികരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. സമസ്തയും സി.ഐ.സി ജനറൽ സെക്രട്ടറിയും വാഫി സംവിധാനത്തിന്റെ ബുദ്ധികേന്ദ്രവുമായ ഹക്കീ ഫൈസി ആദൃശ്ശേരിയുമായുള്ള ഭിന്നത കഴിഞ്ഞ കുറച്ചു മാസങ്ങളായി രൂക്ഷമായിരുന്നു. സംഘടനാ വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി എല്ലാഘടകങ്ങളിൽ നിന്നും ഹക്കീ ഫൈസി ആദൃശ്ശേരിയെ നേരത്തെ സമസ്ത പുറത്താക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →