നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യ‍ർ വിചാരണക്കോടതിയിൽ; സാക്ഷി വിസ്താരം അൽപ്പസമയത്തിൽ

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ മഞ്ജു വാര്യ‍ർ വിചാരണക്കോടതിയിൽ ഹാജരായി. പ്രോസിക്യൂഷന്റെ രണ്ടാംഘട്ട വിചാരണയ്ക്ക് വേണ്ടിയാണ് മഞ്ജു കോടതിയിലെത്തിയത്. ഡിജിറ്റൽ തെളിവിന്റെ ഭാഗമായ ദിലീപിന്റെ ശബ്ദം തിരിച്ചറിയുന്നതിന് വേണ്ടിയാണ് കൊച്ചിയിലെ വിചാരണക്കോടതിയിലേക്ക് മഞ്ജുവിനെ വിളിപ്പിച്ചത്. മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സാക്ഷി വിസ്താരത്തിന് കോടതി അനുമതി നൽകുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →