തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ റഷ്യന്‍ ആന്‍ഡ് കംപാരേറ്റീവ് സ്റ്റഡീസ് വകുപ്പിന്റെ മേധാവി സ്ഥാനം ദളിത് അധ്യാപികക്ക് നിഷേധിച്ച സംഭവത്തില്‍ സര്‍വകലാശാല രജിസ്ട്രാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് പട്ടികജാതി-വര്‍ഗ കമ്മിഷന്റെ ഉത്തരവ്. ഡോ. ദിവ്യക്ക് വകുപ്പുമേധാവി സ്ഥാനം നിഷേധിച്ച സംഭവത്തിലാണ് സര്‍വകലാശാലാ രജിസ്ട്രാറെ പട്ടികജാതി-വര്‍ഗ കമ്മിഷന്‍ മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്തേക്കു വിളിപ്പിച്ചിരിക്കുന്നത്. വിഷയത്തില്‍ സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും പട്ടികജാതി കമ്മിഷനും പരാതി നല്‍കിയിരുന്നു.
നിലവിലുള്ള ചട്ടമനുസരിച്ചു ദിവ്യക്ക് വകുപ്പുമേധാവി സ്ഥാനത്തിന് അര്‍ഹതയുണ്ട്. അതേസമയം ദിവ്യയ്ക്ക് വകുപ്പുമേധാവി സ്ഥാനം നിഷേധിച്ചതിനു നിയമപ്രാബല്യം വരുത്താന്‍ സര്‍വകലാശാലയില്‍ സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യുന്നതിനു നടപടി ആരംഭിച്ചിട്ടുണ്ട്. സര്‍വകലാശാലയിലെ വകുപ്പുമേധാവികള്‍ ആയി അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുകയാണെങ്കില്‍ അഞ്ചു വര്‍ഷത്തെ സേവനപരിചയം നിര്‍ബന്ധമാക്കി സ്റ്റാറ്റിയൂട്ട് ഭേദഗതി ചെയ്യാന്‍ കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനിച്ചിരുന്നു.
കാലിക്കറ്റ് വാഴ്‌സിറ്റി രജിസ്ട്രാര്‍ മാര്‍ച്ച് ഒന്നിന് ഹാജരാകണം: പട്ടികജാതി-വര്‍ഗ കമ്മിഷന്‍
