പ്രസിഡന്റ് ഉല്ലാസ് തോമസ് ട്രോഫി ഏറ്റുവാങ്ങി
ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരത്തിൽ എറണാകുളം ജില്ലാ പഞ്ചായത്തിന് രണ്ടാം സ്ഥാനം. പാലക്കാട് നടന്ന തദ്ദേശ ദിനാഘോഷത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷില്‍ നിന്നും പ്രസിഡന്റ് ഉല്ലാസ് തോമസും സഹപ്രവര്‍ത്തകരും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹിം, ജില്ലാ പഞ്ചായത്തംഗം ഷൈനി ജോര്‍ജ്, സെക്രട്ടറി പി.ജി. പ്രകാശ്, മുന്‍ സെക്രട്ടറി ടിമ്പിള്‍ മാഗി, ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ്, സൂപ്രണ്ടുമാരായ ജോസഫ് അലക്‌സാണ്ടര്‍, കെ. ശ്രീകുമാര്‍, മുന്‍ സീനിയര്‍ സൂപ്രണ്ട് സഞ്ചയ് പ്രഭു എന്നിവര്‍ പങ്കെടുത്തു.
ജില്ലാപഞ്ചായത്തിന്റെ കൂട്ടായ്മയുടെ വിജയമാണിതെന്ന് ഉല്ലാസ് തോമസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും നിര്‍വ്വഹണ ഉദ്യോഗസ്ഥരും നടത്തിയ കഠിനപ്രയത്‌നത്തിന് കിട്ടിയ അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
അവാര്‍ഡിനായി സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച മുഴുവന്‍ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചാണ് ജില്ലാ പഞ്ചായത്ത് അവാര്‍ഡിന് അപേക്ഷിച്ചതെന്ന് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഇതനുസരിച്ച് കഴിഞ്ഞ 2021-22 സാമ്പത്തിക വര്‍ഷം മികച്ച പ്രവര്‍ത്തനമാണ് ജില്ലാ പഞ്ചായത്ത് കാഴ്ചവച്ചത്. 89.46% പദ്ധതി വിഹിതം ചെലവഴിച്ച് ഇക്കാര്യത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും നേടി. സ്വരാജ് ട്രോഫിക്ക പേക്ഷിക്കണമെങ്കില്‍ വികസന ഫണ്ടില്‍ 80 % വും പ്രത്യേക ഘടകപദ്ധതി, പട്ടികവര്‍ഗ്ഗ ഉപപദ്ധതി എന്നിവയില്‍ 80 % ല്‍ കുറയാതെയും മെയിന്റനന്‍സ് ഫണ്ടില്‍ 50% ചെലവ് ഉണ്ടായിരിക്കണം എന്നാണ്. ഈ മാനദണ്ഡങ്ങളെല്ലാം ജില്ലാ പഞ്ചായത്ത് പാലിച്ചതായും അദ്ദേഹം പറഞ്ഞു.
സ്വരാജ് പുരസ്‌കാരത്തിന് ശില്‍പ്പവും പ്രശംസാപത്രത്തിനും ഒപ്പം സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 50 ലക്ഷവും രണ്ടാം സ്ഥാനക്കാര്‍ക്ക് 40 ലക്ഷം രൂപയുമാണ് ലഭിക്കുക.