പൃഥ്വിരാജ്, കജോള്‍ ഒരുമിക്കുന്ന ചിത്രത്തിന് പേര് നല്‍കി

പ്രിഥ്വിരാജ്, കജോള്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കായോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സര്‍സാമീന്‍ എന്ന് പേരിട്ടു.

കരണ്‍ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലിഖാന്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. സ്റ്റുഡന്റ് ഒഫ് ദി ഇയര്‍ എന്ന കരണ്‍ ജോഹര്‍ ചിത്രത്തില്‍ കായോസ് ഇറാനി പ്രധാന വേഷം ചെയ്തിട്ടുണ്ട്.

അക്ഷയ് കുമാറും ടൈഗര്‍ ഷ്റഫും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അലി അബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാന്‍വി കപൂറും മാനുഷി ചില്ലറുമാണ് നായികമാര്‍. അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും ആദ്യമായാണ് ഒരുമിക്കുന്നത്. പൂജ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വാഷുഭഗ് നാനി ആണ് നിര്‍മ്മാണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →