വിന്‍ഡീസിന് 3 റണ്‍ ജയം

പാള്‍ (ദക്ഷിണാഫ്രിക്ക): വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് പാകിസ്താനെ മൂന്ന് റണ്ണിനു തോല്‍പ്പിച്ചു. ഗ്രൂപ്പ് 2 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറ് വിക്കറ്റിന് 116 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പാകിസ്താന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു ഷാമിലിയ കോനല്‍ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ പാകിസ്താന് ജയിക്കാന്‍ വേണ്ടിയിരുന്നത് 18 റണ്‍. ക്രീസിലുണ്ടായിരുന്ന ഫാത്തിമ സന ആദ്യ പന്ത് അതിര്‍ത്തി കടത്തി. പിന്നാലെ ഒരു റണ്‍ ഓടിയെടുത്തു. അടുത്ത പന്ത് ആലിയ റിയാസ് അതിര്‍ത്തി കടത്തി. അതോടെ ലക്ഷ്യം മൂന്ന് പന്തില്‍ ഒന്‍പത്. നാലാമത്തെ പന്തും അതിര്‍ത്തിയിലേക്ക്.

അഞ്ചാം പന്തില്‍ ആലിയ (23 പന്തില്‍ നാല് ഫോറുകളടക്കം 29) പ്ലെയ്ഡ് ഓണ്‍. അവസാന പന്തില്‍ വേണ്ടത് അഞ്ച് റണ്‍. അവസാന പന്ത് നേരിടാന്‍ വേണ്ടി മാത്രം ക്രീസിലെത്തിയ ഒമൈമ സൊഹൈലിന് നേടാനായത് ലെഗ് ബൈയിലൂടെ ഒരു റണ്‍ മാത്രം. 14 റണ്‍ വഴങ്ങി രണ്ട് വിക്കറ്റെടുത്ത വിന്‍ഡീസ് നായിക ഹെയ്‌ലി മാത്യൂസാണ് പാകിസ്താനെ തകര്‍ത്തത്. നായിക ബിസ്മ മാറൂഫ് (33 പന്തില്‍ 26), നിദ ദാര്‍ (31 പന്തില്‍ 27) എന്നിവര്‍ മാത്രമാണു പാക് മുന്‍നിരയില്‍ തിളങ്ങിയത്.

മൂന്ന് കളികളില്‍ ഒരെണ്ണം മാത്രം ജയിച്ച പാകിസ്താന്‍ നോക്കൗട്ട് കാണില്ലെന്ന് ഉറപ്പായി. നാല് കളികളില്‍നിന്നു നാല് പോയിന്റ് നേടിയ വിന്‍ഡീസ് മൂന്നാം സ്ഥാനത്താണ്. മൂന്ന് കളികളില്‍നിന്ന് ആറ് പോയിന്റ് നേടിയ ഇം ണ്ട് ഒന്നാമതും ഇന്ത്യ നാല് പോയിന്റുമായി രണ്ടാമതുമാണ്. ഇന്നു നടക്കുന്ന മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ നേരിടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →