സർക്കാർ ജീവനക്കാർ യൂ ട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒട്ടേറെ ഉദ്യോഗസ്ഥരാണ് യൂട്യൂബ് ചാനൽ നടത്തി അധികവരുമാനം കണ്ടെത്തുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവർത്തനവും ക്രിയാത്മക സ്വാതന്ത്ര്യവുമായി കണക്കാക്കാമെങ്കിലും സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് സർക്കാർ ഉത്തരവ്. സർക്കാർ ജീവനക്കാർ ഇതര വരുമാനമുണ്ടാക്കാനുള്ള ജോലി ചെയ്യരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറങ്ങിയത്. ഈ മാസം ആദ്യം പുറത്തിറക്കിയ ഉത്തരവിലാണ് ഈ വിവരം പറയുന്നത്.

സബ്‍സ്ക്രൈബേഴ്സ് കൂടിയാൽ സാമ്പത്തിക നേട്ടമുണ്ടാവുമെന്നും ഇത് 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും ഉത്തരവിൽ പറയുന്നു. സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാനുള്ള അനുമതി തേടി അഗ്നിരക്ഷാ സേനാംഗം ഡിജിപി വഴി നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്.

കൃഷി വകുപ്പിൽ ഉൾപ്പടെ ഉയർന്ന ഒട്ടേറെ സർക്കാർ ഉദ്യോഗസ്ഥർ യൂട്യൂബ് ചാനൽ വഴി നിലവിൽ അധികവരുമാനം ഉണ്ടാക്കുന്നുണ്ട്. സ്വതന്ത്രമായ പേരിട്ട്, കുടുംബാംഗങ്ങളുടെ പേരിൽ ചാനൽ തുടങ്ങിയവരാണ് അധികവരുമാനക്കാരിൽ ഏറെയും. ഇത്തരക്കാരെ നിയന്ത്രിക്കുക പുതിയ ഉത്തരവ് വഴി പ്രയാസകരവുമാണ്. മാത്രവുമല്ല, പണം സ്വീകരിക്കാതെ സാമൂഹ്യപ്രതിബന്ധതയോടെയാണ് പ്രവർത്തിക്കുന്നതെന്ന വിശദീകരണം നൽകുന്നവരുമുണ്ട്. അതേസമയം സംസ്ഥാനത്തെ ചില സർക്കാർ വകുപ്പുകളുടെ ഔദ്യോഗിക യൂട്യൂബ് ചാനലുകൾക്ക് നിയന്ത്രണം ഉണ്ടാവാനിടയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →