അമ്മയുടെയും ഭാര്യയുടെയും റോൾ താരതമ്യങ്ങൾക്കപ്പുറമെന്ന് ഹൈക്കോടതി

കൊച്ചി : വരുമാനമില്ലാത്ത വീട്ടമ്മയെയും ജോലിയുള്ള സ്ത്രീക്ക് സമമായി കാണണമെന്ന് ഹൈക്കോടതി. വീട്ടമ്മയായതിനാൽ നഷ്ടപരിഹാരത്തുക കുറയ്ക്കാനാവില്ലെന്നും അമ്മയുടെയും ഭാര്യയുടെയും റോൾ താരതമ്യങ്ങൾക്കപ്പുറമെന്നും കോടതി പറഞ്ഞു.

കുറഞ്ഞ നഷ്ടപരിഹാരത്തുക നിശ്ചയിച്ചതിൽ അപാകതയില്ലെന്ന വാദം നിഷ്ഠൂരമാണ്. കെ.എസ്.ആർ.ടി.സി ബസിന്റെ സീറ്റിൽനിന്ന് വീണാണ് വീട്ടമ്മയ്ക്ക് പരുക്കേറ്റത്. ഡ്രൈവർ അലക്ഷ്യമായി ബ്രേക്കിട്ടതാണ് അപകടത്തിന് കാരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →