മുവാറ്റുപുഴ: ചാലികടവ് പാലത്തിനുസമീപം കടന്നൽ ആക്രമണത്തിൽ ഏഴ് പേർക്ക് കടന്നലിന്റെ കുത്തേറ്റു. 2023 ഫെബ്രുവരി 18 ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 5 വിദ്യാർത്ഥികൾക്കും ഇരുചക്രവാഹനയാത്രക്കാരായ രണ്ടുപേർക്കുമാണ് കുത്തേറ്റത്.
പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം എല്ലാവരെയും ആശുപത്രിയിൽ നിന്നും പറഞ്ഞയച്ചു. ആരുടെയും നില ഗുരുതരമല്ല.

