കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിനു സമീപം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ ഷര്‍ട്ട് കണ്ടെത്തി. വിശ്വനാഥന്റെ മൃതദേഹം കണ്ടെത്തിയ മരത്തിന്റെ സമീപത്ത് ചെളിപുരണ്ട നിലയിലാണ് ഷര്‍ട്ട് ഉണ്ടായിരുന്നത്.
ഒരു ചീര്‍പ്പ്, ബീഡി, തീപ്പെട്ടി, 143 രൂപ, പുകയില, അടക്ക, വെറ്റില, മാസ്‌ക് എന്നിവയാണു ഷര്‍ട്ടിലുണ്ടായിരുന്നത്. മെഡി. കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഷര്‍ട്ട് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുമെന്നു പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.