കല്‍പ്പറ്റ: കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം ആദിവാസി യുവാവ് വിശ്വനാഥനെ മരണപ്പെട്ട നിലയില്‍ കണ്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം.പി. മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
വിശ്വനാഥന്റെ കുടുംബത്തെ നേരിട്ട് കണ്ടപ്പോള്‍ അവര്‍ ഈ മരണത്തില്‍ സമഗ്രമായ അന്വേഷണവും റീപോസ്റ്റ്‌മോര്‍ട്ടവും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും ഒരു കുടുംബാംഗത്തിന് ജോലിയും നല്‍കണമെന്നും കത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്
