ശമ്പളത്തിനു മാനേജ്‌മെന്റ് നിബന്ധന നിശ്ചയിച്ചതിനെതിരേ ഭരണപക്ഷ സംഘടനയായ എ.ഐ.ടി.യു.സിയും രംഗത്തെത്തി. നിര്‍ദേശം നിയമവിരുദ്ധവും അശാസ്ത്രീയവുമാണ്. അപ്രായോഗികെമങ്കിലും ഇടതുസര്‍ക്കാരിന്റെ കാലത്തുതന്നെ ഇത്തരം ചര്‍ച്ച ഉയര്‍ത്തുന്നത് അപകടസൂചനയാണ്. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതികള്‍ക്കെതിരേ ബദലുയര്‍ത്തേണ്ട മുന്നണി ഭരണത്തില്‍നിന്നാണ് അപരിഷ്‌കൃതവും വികലവുമായ ഇത്തരം നീക്കം.
കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലന്തരീക്ഷം തകര്‍ക്കാന്‍ മാനേജ്‌മെന്റും മന്ത്രിയും ഗൂഢാലോചന നടത്തുകയാണ്. മാനേജ്‌മെന്റിന്റെ വികലനയങ്ങള്‍ ഏറ്റുപിടിക്കുന്ന മന്ത്രി ആന്റണി രാജുവിനു മോദിയുടെ നയമാണെന്നും ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി എം.ജി. രാഹുല്‍ ആരോപിച്ചു.
ന്യായീകരിച്ച് മന്ത്രി
വരുമാനലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളമെന്ന മാനേജ്‌മെന്റ് നിര്‍ദേശം ആവര്‍ത്തിച്ച് മന്ത്രി ആന്റണി രാജുവും രംഗത്തുവന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. മാനേജ്‌മെന്റിനു തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. സ്ഥാപനത്തെ സ്വയംപര്യാപ്തമാക്കാന്‍ മാനേജ്‌മെന്റ് എടുത്ത തീരുമാനമാണിതെന്നും മന്ത്രി ന്യായീകരിച്ചു.

