ഭയമില്ലാതെ ആർക്കും അനുകൂലവും പ്രതികൂലവുമല്ലാതെ പ്രവർത്തിക്കുന്ന, മാധ്യമപ്രവർത്തകർക്കൊപ്പം തങ്ങളുണ്ടാകുമെന്ന് ബി.ബി.സി.

ന്യൂഡൽഹി: ബി.ബി.സി. ഓഫീസുകളിലെ ആദായനികുതി വകുപ്പിന്റെ പരിശോധന അവസാനിച്ചു. അറുപതോളം മണിക്കൂറാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നീണ്ടത്. മൂന്നാം ദിവസമായ 2023 ഫെബ്രുവരി 16 വ്യാഴാഴ്ച രാത്രിയാണ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി മടങ്ങിയത്. രാത്രി എട്ട് മണിയോടു കൂടി മുംബൈയിലെ ബി.ബി.സി. ഓഫീസിൽ നിന്നും, പത്തരയോടു കൂടി ഡൽഹിയിലെ ബി.ബി.സി. ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ മടങ്ങി.

ബി.ബി.സി. വിശ്വാസ്യതയുള്ള സ്ഥാപനമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുകയും ഭയമില്ലാതെ ആർക്കും അനുകൂലവും പ്രതികൂലവുമല്ലാതെ പ്രവർത്തിക്കുന്ന, മാധ്യമപ്രവർത്തകർക്കും ജീവനക്കാർക്കും ഒപ്പം ബി.ബി.സി. ഉണ്ടാകും’ എന്ന് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം ബി.ബി.സി. വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →