ലൈഫ് മിഷന്‍ കോഴക്കേസ്:എം ശിവശങ്കര്‍ അഞ്ചാംപ്രതി,ഇ. ഡി.കണ്ടെത്തിയത് 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട്

എറണാകുളം: ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസില്‍ ഇ ഡി ഇതുവരെ  പ്രതി ചേർത്തത് ആറുപേരെയാണ്. എം ശിവശങ്കർ 5ാം പ്രതിയാണ്. ശിവശങ്കറിനെ പ്രതി ചേർത്തത് സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ഇ.ഡി കണ്ടെത്തിയത്. ഒരു കോടി രൂപ ശിവശങ്കരന് നൽകിയെന്ന് സ്വപ്നയുടെ മൊഴിയുണ്ട്. സരിത്, സന്ദീപ്  എന്നിവർക്ക് നൽകിയത് 59 ലക്ഷം രൂപയാണ്. സന്ദീപിന് പണം നൽകിയത് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ്. ഒരാളെ കൂടി പുതുതായി പ്രതിചേർത്തു. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെയാണ് ഇഡി പ്രതിയാക്കിയത്. യദുകൃഷ്ണന്  3 ലക്ഷം കോഴ ലഭിച്ചു. യൂണിറ്റാക് കമ്പനിയെ സരിതിന് പരിചയപ്പെടുത്തിയതിന് ആണിത്. പണം ലഭിച്ച അക്കൗണ്ട് വിശദാംശങ്ങളും ഈ ഡി കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →