വടകര: ഏറാമലയില്‍ പോലീസുകാരനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. ചൂതാട്ടം നടക്കുന്നിടത്ത് പരിശോധനക്കെത്തിയ പോലീസുകാരനാണു കുത്തേറ്റത്. സംഭവത്തില്‍ ഇരിങ്ങണ്ണൂൂര്‍ കായപ്പനച്ചിയിലെ പുതുക്കല്‍ താഴെ കുനിയില്‍ ഷൈജു(39)വിനെ എടച്ചേരി സി.ഐ. ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് ഷോളയൂര്‍ ആനക്കട്ടിയില്‍ ഭാര്യയുടെ ബന്ധുവീടിനടുത്ത് ഒളിച്ചുതാമസിക്കുന്നതിനിടയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്നലെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു. കുത്താനുപയോഗിച്ച സ്റ്റീല്‍ പിടിയോടുകൂടിയ കത്തി അക്രമം നടന്ന സ്ഥലത്തിനടുത്ത പറമ്പില്‍നിന്നാണ് തെളിവെടുപ്പിനിടയില്‍ കണ്ടെടുക്കാനായത്.
ഇക്കഴിഞ്ഞ ആറിന് രാത്രി 11.30ഓടെയാണ് എടച്ചേരി പോലീസിനൊപ്പം സ്ഥലത്തെത്തിയ എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ അഖിലേഷിന് കുത്തേറ്റത്.

