മൂന്നാർ ചിന്നക്കനാൽ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം പലചരക്ക് കടയും ഷെഡും തകർത്തു

മൂന്നാർ: ജില്ലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലും ചിന്നക്കനാലിലും ആണ് കാട്ടാന രാത്രിയിലെത്തി ആക്രമണം നടത്തിയത്. മൂന്നാറിൽ പലചരക്ക് കട തകർത്തു. ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ പുണ്യവേലിന്റെ പലചരക്ക് കടയാണ് 11/02/23 ശനിയാഴ്ച കാട്ടാനക്കൂട്ടം തകർത്തത്. ഇത് പതിനാറാമത്തെ തവണയാണ് ഈ കടയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. കടയിൽ കയറിയ കാട്ടാന ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. സൂര്യനെല്ലിയിൽ കാർഷിക ആവശ്യത്തിനു ഉപയോഗിച്ച ഷെഡും കാട്ടാന തകർത്തു. 12/02/23 ഞായറാഴ്ച രാത്രി 12ന് സ്ഥലത്തെത്തിയ ആനക്കൂട്ടം കടയുടെ മുൻ വാതിൽ തകർത്ത് കടയിൽ ഉണ്ടായിരുന്ന അരി, ഗോതമ്പ്, പലചരക്ക് സാധനങ്ങൾ പച്ചക്കറികൾ തുടങ്ങിയവയെല്ലാം തിന്നു നശിപ്പിച്ചു.

പുണ്യവേലിന്റെ പലചരക്കു കടയുടെ വാതിൽ തകർത്ത് ഭക്ഷ്യവസ്തുക്കൾ അകത്താക്കി നാശനഷ്ടവും ഉണ്ടാക്കി. ആനയുടെ ആക്രമണം പതിവാണെന്നും പേടിച്ചാണ് ജീവിക്കുന്നത് എന്നും കടയുടമ പുണ്യ വേൽ പറഞ്ഞു.

സൂര്യനെല്ലിയിൽ കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ഷെഡാണ് അരിക്കൊമ്പൻ തകർത്തത്. ജലവിതരണത്തിനായി സ്ഥാപിച്ച മോട്ടോറും ഏല ചെടികളും അരിക്കൊമ്പൻ നശിപ്പിച്ചു. മുമ്പ് എങ്ങും ഇല്ലാത്ത വിധം രൂക്ഷമായ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

സൂര്യനെല്ലിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായി. മുട്ടുകാട് സ്വദേശിയായ പയ്യാനി ചോട്ടിൽ വിജയകുമാർ ഏലം കൃഷിക്കായി സൂര്യനെല്ലിയിൽ പാട്ടത്തിന് എടുത്ത സ്ഥലത്താണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. പണി ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഷെഡ് പൂർണമായും തകർത്തു.

കൃഷിയിടത്തിൽ ജലസേചനം നടത്തുന്നതിനായി സ്ഥാപിച്ചിരുന്ന പമ്പ് സെറ്റ് സംവിധാനവും തകർത്തതായി വിജയകുമാർ പറഞ്ഞു. ഏലച്ചെടികളും കാട്ടാനചവിട്ടി നശിപ്പിച്ചു. അരികൊമ്പനെ മയക്കു വെടിവെച്ചു പിടികൂടുന്നതിന് വേണ്ടി ചീഫ് വൈൽഡ് ലൈഫ് വാർഡന് കഴിഞ്ഞ ദിവസം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെയും പ്രശ്നക്കാരനായ ആനകളെ മയക്കുവെടി വയ്ക്കാൻ അനുമതി ലഭിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →