സ്വാമി പ്രസാദ് മൗര്യയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് കരിങ്കൊടിയും മഷിയേറും

വാരാണസി: രാമചരിതമാനസത്തെക്കുറിച്ചുള്ള സമാജ്വാദി പാര്‍ട്ടി (എസ്.പി) നേതാവ് സ്വാമി പ്രസാദ് മൗര്യടെ പരാമര്‍ശത്തിനെതിരേ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്ക് മഷി എറിഞ്ഞു. രാമചരിതമാനസ് കാണാത്തതും വായിക്കാത്തവരുമായ കോടിക്കണക്കിനു ആളുകളുണ്ടെന്നായിരുന്നു മൗര്യയുടെ പ്രസ്താവന. ദളിതര്‍ക്ക് എഴുതാനും വായിക്കാനുമുള്ള അവകാശം നല്‍കിയത് ബ്രിട്ടീഷ് കാലഘട്ടമാണെന്നും ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ സ്ത്രീകള്‍ക്ക് സാക്ഷരരാകാനുള്ള അവകാശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്വാമി പ്രസാദും സംഘവും ഇന്നലെ വാരാണസിയിലൂടെ സോന്‍ഭദ്രയിലേക്ക് വാഹനത്തില്‍ പോകുമ്പോള്‍ പ്രതിഷേധക്കാര്‍ ജയ് ശ്രീ റാം, ഹര്‍ ഹര്‍ മഹാദേവ് മുഴക്കി അദ്ദേഹത്തെ കരിങ്കൊടി കാണിച്ചു. ഇതിനിടയിലാണു മഷിയേറു നടന്നത്. സമരക്കാര്‍ വാഹനത്തിനു അടുത്തെത്തുന്നത് തടയാന്‍ പോലീസ് വാഹനവ്യൂഹത്തിന് ഇരുവശവും ഉണ്ടായിരുന്നു.

2022 ലെ യു.പി. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാജിവച്ച് സമാജ്വാദി പാര്‍ട്ടിയില്‍ ചേരുന്നതിനു മുമ്പ് മൗര്യ ബി.ജെ.പി. സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്നു. കുശിനഗര്‍ ജില്ലയിലെ ഫാസില്‍നഗര്‍ നിയമസഭാ സീറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവ് അദ്ദേഹത്തെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നിയമിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →