കടുങ്ങല്ലൂര്‍: രണ്ടു കോടിയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ വെസ്റ്റ് ബംഗാള്‍ സ്വദേശി അറസ്റ്റില്‍. കൊല്‍ക്കത്ത നോര്‍ത്ത് 24 പര്‍ഗാനാസില്‍ സഞ്ജയ് സിങ് (43) നെയാണ് ആലുവ െസെബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബിനാനിപുരത്ത് ഹോട്ടല്‍ നടത്തുന്ന സജിയുടെ പേരില്‍ വ്യാജരേഖകള്‍ ചമച്ച് രണ്ടു കമ്പനികള്‍ ഇയാള്‍ രജിസ്റ്റര്‍ ചെയ്തശേഷം ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായാണ് വിവരം. ജി.എസ്.ടി ഓഫീസില്‍ നിന്ന് ബാധ്യതാ നോട്ടീസ് ലഭിച്ചപ്പോഴാണ് സജി സംഭവം അറിയുന്നത്. ബിനാനിപുരം സേറ്റഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കേസ് സൈബര്‍ പോലീസിനു കൈമാറി. എസ്.പി. വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍മാരായ എം.ബി. ലത്തീഫ്, കെ.ആര്‍. മോഹന്‍ദാസ്, എസ്.ഐ. ടി.എം.സൂഫി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എം. തല്‍ഹത്ത്, ശ്യംകുമാര്‍, രതീഷ്, സുഭാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.