സെസ് ഒരു രൂപ കുറച്ചേക്കും

തിരുവനന്തപുരം: വന്‍ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. നാളെ ബജറ്റ് ചര്‍ച്ചാ മറുപടിവേളയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയേക്കും.
അതേസമയം, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ച് പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായം എല്‍.ഡി.എഫിലുണ്ട്. യു.ഡി.എഫ്-ബി.ജെ.പി. പ്രതിഷേധത്തെ അതേനാണയത്തില്‍ നേരിടാനും തീരുമാനിച്ചു. ഇന്ധന സെസ് കുറച്ചാല്‍ അത് ഇടത് എം.എല്‍.എമാരുടെ ആവശ്യപ്രകാരമാണെന്നു പ്രത്യേകം സൂചിപ്പിക്കണമെന്നു കെ.ബി. ഗണേശ്കുമാര്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →