സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയിൽ നിന്ന് എ.ഡി.ജയനെ പുറത്താക്കി

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും നടപടി. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയിൽ നിന്ന് എ.ഡി.ജയനെ പുറത്താക്കി. അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച സംഭവത്തിൽ പാർട്ടി പുറത്താക്കിയ എ.പി.സോണയ്ക്കായി പരാതിക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് നടപടി.

ഏരിയാ സെന്റർ അംഗം എ പി സോണയെ ഇതുമായി ബന്ധപ്പെട്ട് പാർട്ടി പുറത്താക്കിയിരുന്നു. ജയനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതികളും ലഭിച്ചിരുന്നു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന സൗത്ത് ഏരിയ കമ്മിറ്റിയിലാണ് ജയനെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →