തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം, വൈകിട്ടു വരെ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയും തുടര്‍ന്നു പടിഞ്ഞാറ്, തെക്കുപടിഞ്ഞാറു ദിശ മാറി ശ്രീലങ്ക തീരത്തു കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായിട്ടാകും സംസ്ഥാനത്ത് മഴ പെയ്യുക.