ആസാറാം ബാപ്പുവിന് വീണ്ടും ജീവപര്യന്തം

അഹമ്മദാബാദ്: ശിഷ്യയെ പീഡിപ്പിച്ചെന്ന കേസില്‍ വിവാദ ആള്‍െദെവം ആസാറാം ബാപ്പുവിനു ജീവപര്യന്തം തടവുശിക്ഷ. ഗാന്ധിനഗര്‍ കോടതിയാണ് എണ്‍പത്തിയൊന്നുകാരനായ ആസാറാമിനെ ശിക്ഷിച്ചത്.

രാജസ്ഥാനിലെ ആശ്രമത്തില്‍ 2013-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജോധ്പുര്‍ ജയിലിലാണ് ഇപ്പോള്‍ ആസാറാം. ഈ കേസിലും ജീവപര്യന്തം തടവാണ് ശിക്ഷ. സൂറത്തില്‍നിന്നുള്ള ശിഷ്യയെ പീഡിപ്പിച്ചെന്ന കേസില്‍ ആസാറാം കുറ്റക്കാരനാണെന്ന് തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു. സെഷന്‍സ് ജഡ്ജി ഡി.കെ. സോണിയാണ് ഇന്നലെ വിധി പ്രസ്താവിച്ചത്. ആസാറാമിന്റെ ഭാര്യയും രണ്ടു മക്കളും നാല് ശിഷ്യന്മാരും ഉള്‍പ്പെടെ കേസിലെ മറ്റ് ആറ് പ്രതികളെയും കോടതി വെറുതേവിട്ടു. കുറ്റകൃത്യത്തിനു കൂട്ടുനിന്നെന്ന പരാതിയായിരുന്നു ഇവര്‍ക്കെതിരേ നിലനിന്നത്.

അഹമ്മദാബാദിന് സമീപം മൊട്ടേരയിലെ ആശ്രമത്തില്‍ താമസിച്ചിരുന്ന വേളയില്‍ 2001-2006 കാലയളവില്‍ പലതവണ പീഡിപ്പിക്കപ്പെട്ടെന്നാണ് ശിഷ്യയുടെ പരാതി. ബലാല്‍സംഗം, അനധികൃതമായി തടവില്‍വയ്ക്കല്‍, കൈയേറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →