ഇടുക്കി: മൂന്നാറിൽ ടിടിഐ വിദ്യാർത്ഥിനിക്ക് വെട്ടേറ്റു. പാലക്കാട് സ്വദേശിനിയായ പ്രിൻസിക്കാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രിൻസിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രിൻസിയെ ആക്രമിച്ച യുവാവ് പിന്നീട് ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയായ യുവാവിനായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു

