തിരുവനന്തപുരം: കവി ഡി. വിനയചന്ദ്രന്റെ ഓര്‍മ്മയ്ക്കായി വിനയചന്ദ്രന്‍ പൊയട്രി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം കെ. ജയകുമാറിന്. യാത്രാവിവരണത്തിനുള്ള അവാര്‍ഡ് കഥാകൃത്തും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ കെ.ആര്‍. അജയന്റെ ‘ആരോഹണം ഹിമാലയം’ എന്ന കൃതിക്കാണ്.
അവാര്‍ഡ് കമ്മിറ്റി ചെയമാന്‍ ഡോ. ഇന്ദ്രബാബുവും ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പ്രതാപനും വാര്‍ത്താസമ്മേളനത്തിലാണു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
50,000 രൂപയും നേമം പുഷ്പരാജ് രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കെ. ജയകുമാറിനുള്ള അവാര്‍ഡ്. ഡോ. ഇന്ദ്രബാബു ചെയര്‍മാനും ഡോ. പി.സി. റോയി, പ്രഫ. എം.എസ്. നൗഫല്‍ എന്നിവര്‍ അംഗങ്ങളും ശ്രീകുമാര്‍ മുഖത്തല കണ്‍വീനറുമായ കമ്മിറ്റിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ഫെബ്രുവരി നാലാം വാരം തിരുവനന്തപുരം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രതാപന്‍ അറിയിച്ചു. അവാര്‍ഡ് കമ്മിറ്റി അംഗങ്ങളും ട്രഷറര്‍ കുടവനാട് സുരേന്ദ്രനും സുനില്‍ പാച്ചല്ലൂരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.