തിരുവനന്തപുരം: അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു മാറ്റിവച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണു സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. ബാങ്കുകളുടെ പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുക, ശമ്പള പരിഷ്‌കരണത്തിന് ആനുപാതികമായി പെന്‍ഷന്‍ പരിഷ്‌കരിക്കുക, മികച്ച സേവനത്തിനായി കൂടുതല്‍ ജീവനക്കാരെ നിയമിക്കുക, തീര്‍പ്പാക്കാത്ത വിഷയങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.