നാദാപുരം: അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചെലവഴിച്ച് ആവശ്യത്തിനു പണം ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കേരളത്തെ ഇടതുഭരണം എത്തിച്ചെന്നും പണം കിട്ടാത്തതിനാല്‍ ഗണേഷ്‌കുമാര്‍ എം.എല്‍.എ. വിലപിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി നാദാപുരത്ത് പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക ബാലന്‍സ് തെറ്റിക്കുന്ന ചില രീതികള്‍ സ്വീകരിച്ചതാണ് സംസ്ഥാനം സാമ്പത്തിക കെടുതിയിലേക്കു പോയതെന്നും അദ്ദേഹം പറഞ്ഞു. നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന്റെ നവീകരിച്ച ഓഫീസ് സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.എം. ഷാജി മുഖ്യപ്രഭാഷണം നടത്തി. സി.കെ. സുബൈര്‍, എം.എ. റസാഖ്, സി.വി.എം. വാണിമേല്‍, സൂപ്പി നരിക്കാട്ടേരി, എന്‍.കെ. മൂസ്സ, വയലോളി അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.