റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോദി നയിക്കുന്ന പരീക്ഷ പേ ചര്‍ച്ച ജനുവരി 27ന്

January 27, 2023 - 11:49 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന പരീക്ഷ പേ ചര്‍ച്ച ജനുവരി 27ന്. രാവിലെ 11 മണിക്ക് ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി സംവദിക്കും. രണ്ടായിരം വിദ്യാര്‍ത്ഥികള്‍ നേരിട്ടും ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായും പരിപാടിയില്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി പരീക്ഷാ പേ ചര്‍ച്ച സംഘടിപ്പിക്കുന്നത്. രാജ്യത്തെ കുട്ടികളുമായും അധ്യാപകരുമായും മാതാപിതാക്കളുമായും രക്ഷിതാക്കളുമായും സംവദിക്കുന്ന പരിപാടിക്ക് 2018ലാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.

ഈ വര്‍ഷം 38 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ട്യൂബ് എന്നിവയിലൂടെ പരീക്ഷാ പേ ചര്‍ച്ചാ തത്സമയം സംപ്രേക്ഷണം ചെയ്യും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ Education.gov.inല്‍ തത്സമയ സംപ്രേക്ഷണത്തിലേക്കുള്ള ലിങ്കുകള്‍ ഉണ്ട്. എന്‍സിആര്‍ടി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്ന ഈ പ്രോഗ്രാമില്‍ ഇതുവരെ 20 ലക്ഷത്തോളം ചോദ്യങ്ങള്‍ വന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ 20 ലക്ഷം ചോദ്യങ്ങളില്‍, കുടുംബ സമ്മര്‍ദ്ദം, സ്‌ട്രെസ് മാനേജ്‌മെന്റ്, അന്യായ മാര്‍ഗങ്ങള്‍ തടയല്‍, ആരോഗ്യം, എങ്ങനെ ഫിറ്റ്‌നസ് ആയിരിക്കാം, കരിയര്‍ തിരഞ്ഞെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചോദിച്ചതായും മന്ത്രി പറഞ്ഞു. 155 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഈ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രധാന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *