ലഖ്‌നൗവില്‍ കെട്ടിടം തകര്‍ന്ന് മൂന്നു മരണം

ലഖ്‌നൗ: യു.പിയില്‍ നാലുനില മന്ദിരം തകര്‍ന്നു വീണു മൂന്നു പേര്‍ കൊല്ലപ്പെട്ടു. ലഖ്‌നൗവിലെ ചരിത്രപ്രസിദ്ധമായ വസീര്‍ ഹസന്‍ മേഖലയില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം. അവശിഷ്ടങ്ങള്‍ക്കിടെ നിരവധി എട്ടു പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാ ദൗത്യം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരം രക്ഷാദൗത്യത്തിനു മേല്‍നോട്ടം വഹിക്കാന്‍ ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്കടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടത്തിന്റെ കാരണമെന്താണെന്നതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാല്‍, റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം നേപ്പാളില്‍ അനുഭവപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ ചലനങ്ങള്‍ ഡല്‍ഹിയും ലഖ്‌നൗവുമടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളിലുമുണ്ടായി. ഇതാണോ കെട്ടടിടം തകരന്‍ ഇടയാക്കിയതെന്ന് വിശദമായ പരിശോധനകള്‍ക്കുശേഷമേ വ്യക്തമാകൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →