കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിനായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സി.പി.എമ്മിനു കണ്ണൂര്‍ കോര്‍പ്പറേഷന്റെ നോട്ടീസ്. ജവഹര്‍ സ്‌റ്റേഡിയത്തില്‍നിന്ന് കൊടിമരം നീക്കം ചെയ്യണമെന്നാണ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ഒന്‍പത് മാസമായിട്ടും കൊടിമരം കൊണ്ടുപോയില്ല. കൊടിമരം സ്‌റ്റേഡിയത്തിന്റെ ഒരുഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. സ്‌റ്റേഡിയം നവീകരണത്തിന് കൊടിമരം തടസമാണെന്നാണ് കോര്‍പ്പറേഷന്‍ ആരോപിക്കുന്നത്.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ ആറുമുതല്‍ 10 വരെ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനവുമായി ബന്ധപ്പെട്ട് ജനവഹര്‍ സ്‌റ്റേഡിയം അനുവദിച്ചുനല്‍കിയിരുന്നു. എന്നാല്‍ സ്‌റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തിയതില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനത്തിനുവേണ്ടി സ്ഥാപിച്ച കൊടിമരം ഇപ്പോഴും ഗ്രൗണ്ടില്‍ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നു കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് കൊടിമരം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സി.പി.എമ്മിന് കണ്ണൂര്‍ കോര്‍പ്പറേഷന്റെ നോട്ടീസ് നല്‍കിയത്.
സമ്മേളനസമയത്ത് കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയം മലിനമാക്കിയെന്നാരോപിച്ച് സി.പി.എമ്മിന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ നേരത്തെ പിഴയിട്ടിരുന്നു.

