കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനു പുറത്തുവച്ച് യാത്രക്കാരനില്‍നിന്ന് പോലീസ് സ്വര്‍ണം പിടികൂടി. ശരീരത്തില്‍ ഒളിച്ചുകടത്തുകയായിരുന്ന സ്വര്‍ണമാണു പിടികൂടിയത്. മംഗലാപുരം സ്വദേശി മുഹമ്മദ് സെനീറാണ് ഒരു കിലോ സ്വര്‍ണവുമായി പിടിയിലായത്. പ്രതിയെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച് സ്വര്‍ണം പുറത്തെടുത്തു. എയര്‍പോര്‍ട്ട് സ്റ്റേഷന് സി.ഐ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലാണു സ്വര്‍ണം പിടികൂടിയത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി
