എരഞ്ഞിക്കൽ – പുത്തൂർ കനോലി കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച എരഞ്ഞിക്കൽ – പുത്തൂർ കനോലി കനാൽ റോഡ് ഉദ്ഘാടനം വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ വി.പി മനോജ് അധ്യക്ഷത വഹിച്ചു.

എ.കെ.ശശീന്ദ്രൻ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് എരഞ്ഞിക്കൽ – പുത്തൂർ കനോലി കനാൽ റോഡ് നവീകരണ പ്രവൃത്തി പൂർത്തിയാക്കിയത്. അത്തോളി – ഉള്ള്യേരി ഭാഗത്ത് നിന്ന് നഗരത്തിലേക്ക് എളുപ്പത്തിൽ എത്തുന്നതിന് ഏറെ സഹായകരമാണ് ഈ റോഡ്. പുത്തൂർ, എരഞ്ഞിക്കൽ, മൊകവൂർ ഭാഗങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പ്രധാന റോഡുമാണ് കനോലി കനാൽ റോഡ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →