രണ്‍ജിത്ത് ശ്രീനിവാസ്
വധം: പ്രതികളുടെ
ജാമ്യാപേക്ഷ തള്ളി

മാവേലിക്കര: ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസിനെ വധിച്ച കേസില്‍ മുഴുവന്‍ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി.
മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഒരു വര്‍ഷത്തില്‍ കൂടുതലായി വിചാരണത്തടവുകാരായി കഴിയുകയാണെന്നും മറ്റൊരു കൊലപാതകക്കേസില്‍ ജാമ്യം അനുവദിച്ചിരുന്നെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ പ്രതികള്‍ നല്‍കിയിരുന്നത്. ആകെ 15 പ്രതികളാണുള്ളത്.

Share
അഭിപ്രായം എഴുതാം