കോഴിക്കോട്: വൈവിധ്യങ്ങളുടെ പുതിയ ചരിത്രം രചിച്ച മേളയായിരുന്നു സ്കൂൾ കലോത്സവമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സ്തുത്യർഹമായ സേവനമനുഷ്ടിച്ചവർക്കുള്ള അനുമോദനവും തണ്ണീർകൂജ കൈമാറൽ ചടങ്ങ് ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
500 തണ്ണീർ കൂജകളും, 500 മൺകൂജകളും 6000 മൺഗ്ലാസ്സുകളും സജ്ജീകരിച്ച വെൽഫെയർ കമ്മിറ്റിയെയും അതിനായി പ്രവർത്തിച്ച വളണ്ടിയർമാരെയും നേതൃത്വം നൽകിയവരെയും മന്ത്രി ചടങ്ങിൽ അനുമോദിച്ചു. മൺകൂജകൾ സ്‌കൂളുകളിലേക്ക് കൈമാറുന്നതിലൂടെ പ്രകൃതി സംരക്ഷണമെന്ന മഹത്തായ ആശയമാണ് കൈമാറുന്നതെന്നും മന്ത്രി പറഞ്ഞു. നടക്കാവ് ഗവ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ കെ.കെ രമ എം എൽ എ അധ്യക്ഷത വഹിച്ചു.