33 ലിറ്റര്‍ സ്പിരിറ്റ് ഉപേക്ഷിച്ച നിലയില്‍

ചിറ്റൂര്‍: ചിറ്റൂര്‍ -ഗോപാലപുരം പാതയില്‍ വളവുപാലത്തിന് സമീപം റോഡരികില്‍നിന്ന് 33 ലിറ്റര്‍ സ്പിരിറ്റ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച (19.01.2023) രാവിലെ ഏഴോടെയാണ് സംഭവം. വളവുപാലത്തിന് സമീപമുള്ള കെ.എസ്.ഇ.ബി. ട്രാന്‍സ്‌ഫോര്‍മറിന് പുറകിലെ ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. ഇതുവഴി വന്ന നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എക്‌സൈസിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

എക്‌സൈസ് സി.ഐ. അഭിദാസന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ജിഷു ജോസഫ്, സി.ഇ.ഒമാരായ ശ്രീധരന്‍, മാസിലാമണി, ഡ്രൈവര്‍ വിനീഷ് എന്നിവര്‍ സ്ഥലത്തെത്തി സ്പിരിറ്റ് കസ്റ്റഡിയിലെടുത്തു. 33 ലിറ്റര്‍ സ്പിരിറ്റ് ഉള്ളതായി എക്‌സൈസ് സ്ഥിരീകരിച്ചു. സ്പിരിറ്റിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായും സമീപത്തെ സി.സി.ടിവികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരുന്നതായും എക്‌സൈസ് സി.ഐ. പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →