ശബരിമല: കാണിക്ക ബുധനാഴ്ച (25.01.2023)ക്കുള്ളില്‍ എണ്ണിത്തീര്‍ക്കുമെന്ന് ദേവസ്വം ബോര്‍ഡ്

കൊച്ചി: ശബരിമലയില്‍ കാണിക്കയായി ലഭിച്ച പണം ബുധനാഴ്ചക്കുള്ളില്‍ (25.01.23) എണ്ണിത്തീര്‍ക്കുമെന്നു ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു.
മണ്ഡല-മകരവിളക്കു കാലത്ത് ശബരിമലയില്‍കാണിക്ക എണ്ണുന്നതു സംബന്ധിച്ചു സ്‌പെഷല്‍ കമ്മിഷണറോടും ദേവസ്വം വിജിലന്‍സ് വിഭാഗത്തിനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു ലഭിച്ച കാണിക്ക എണ്ണുന്നതില്‍ വീഴ്ചയുണ്ടോയെന്ന് അറിയിക്കാനാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ദേവസ്വം വിജിലന്‍സ് വിഭാഗത്തിനോടു നിര്‍ദേശിച്ചിരുന്നത്. ഇത്തവണ വന്‍ തോതില്‍ കാണിക്ക ലഭിച്ചതായി ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബരിമല നട വെള്ളിയാഴ്ച (20.01.23) അടയ്ക്കും.

Share
അഭിപ്രായം എഴുതാം