ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാരം വരവായി 59875359 രൂപയും മൂന്നു കിലോ 156 ഗ്രാം 200 മില്ലിഗ്രാം സ്വര്‍ണവും ഒമ്പതു കിലോ 450 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 21 കറന്‍സിയും അഞ്ഞൂറിന്റെ 72 കറന്‍സിയുമുണ്ടായിരുന്നു. ഇതിന് പുറമേ കിഴക്കേ നടയിലെ ഇ- ഭണ്ഡാരം വഴി 280213 രൂപയും ലഭിച്ചു. ഡിസംബര്‍ ഏഴു മുതല്‍ ജനുവരി എട്ടുവരെയുള്ള തുകയാണിത്.