കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: മാധ്യമ അവാർഡ് എൻട്രികൾ തീയതി നീട്ടി

നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി കേരള നിയമസഭയിൽ ജനുവരി 9 മുതൽ 15 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവം സംബന്ധിച്ച വാർത്തകൾ ഏറ്റവും മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത പത്ര, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾക്കായും പത്ര, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങളിലെ ഏറ്റവും മികച്ച റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർ, ക്യാമറാമാൻ എന്നിവർക്കായും ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ അവാർഡുകൾക്കുള്ള എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 വരെ ദീർഘിപ്പിച്ചു. അവാർഡ് ജേതാക്കൾക്ക് 10,000 രൂപയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും.

അച്ചടിമാധ്യമങ്ങളുടെ എൻട്രികൾ ബന്ധപ്പെട്ട മാധ്യമത്തിന്റെ മേധാവി സാക്ഷ്യപ്പെടുത്തിയ മൂന്ന് പകർപ്പുകൾ സഹിതവും ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങളുടെ എൻട്രികൾ (വീഡിയോ, ഓഡിയോ, റിപ്പോർട്ടുകൾ എന്നിവ) പെൻഡ്രൈവിലോ എൻട്രികളുടെ യൂട്യൂബ് ലിങ്ക് klibf2022mediaawards@gmail.com എന്ന ഇ-മെയിൽ മുഖേനയോ 25ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭ്യമാക്കണം. ജനുവരി 01 മുതൽ 16 വരെ തീയതികൾക്കുള്ളിൽ പ്രസിദ്ധീകരിച്ചതോ സംപ്രേഷണം ചെയ്തതോ ആയ വാർത്തകളും റിപ്പോർട്ടുകളും ആണ് അവാർഡിനു പരിഗണിക്കുന്നത്. മാധ്യമ അവാർഡുകൾ സംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷാ ഫോമും കേരള നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.niyamasabha.org) ലഭിക്കും

Share
അഭിപ്രായം എഴുതാം