സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: ആത്മഹത്യാകുറിപ്പ് കണ്ടെത്തി

ബാലുശ്ശേരി: തലയാട് ദേവാലയത്തിനു സമീപം റബര്‍തോട്ടത്തില്‍ കഴിഞ്ഞ രാത്രി കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി. പുല്ലാളൂര്‍ എരഞ്ഞോത്ത് കെ.എം. സലീന(43)യാണ് തീപ്പൊള്ളലേറ്റു മരിച്ചത്. തലയാട് സെന്റ്‌ജോര്‍ജ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിന് എത്തിയവര്‍ തോട്ടത്തില്‍ തീ ആളിക്കത്തുന്നതുകണ്ട് ഓടി എത്തിയപ്പോഴാണു കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

ഉച്ചയ്ക്കു വീട്ടില്‍ നിന്നുപോയ സലീന വൈകിട്ട് വീട്ടുകാരെ വിളിച്ച് തലയാടാണ് ഉള്ളതെന്നു പറഞ്ഞിരുന്നു. രാത്രി വൈകിയും വീട്ടില്‍ എത്താതായതോടെ മകനും ബന്ധുവും അന്വേഷിച്ച് തലയാട് എത്തിയപ്പോഴാണ് മൃതദേഹം സലീനയുടേതാണെന്നു തിരിച്ചറിഞ്ഞത്. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയായിരുന്നു. ഏതാനും മാസമായി ഇവര്‍ ജോലിക്കു പോയിരുന്നില്ല. ജില്ലാ പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഫൊറന്‍സിക് സംഘവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ വൈകിട്ട് സലീനയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇതോടെയാണു സംഭവത്തിലെ ദുരൂഹത നീങ്ങിയത്. മാനസികസമ്മര്‍ദത്തിനുള്ള ചികിത്സയിലായിരുന്നു സലീനയെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →