കോട്ടപ്പറമ്പ് ആശുപത്രി: മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു

കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ മാനേജ്‌മെന്റ് കമ്മിറ്റി യോഗം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ എം എസ് മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു. 

ആശുപത്രിയില്‍ പ്രസവങ്ങള്‍ കൂടുതലായി നടക്കുന്ന സാഹചര്യത്തില്‍ സാധാരണ പ്രസവവും സിസേറിയനും സംബന്ധിച്ച നിരക്കുകളും മറ്റും പഠനം നടത്തി അടുത്ത മാസം നടക്കുന്ന ആശുപത്രി മാനേജ്‌മെന്റ് യോഗത്തില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. ലാബ്, എക്‌സറേ സൗജന്യ സേവനം തുടരുന്നതും അവയുടെ ചിലവുകളെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായി. ആശുപത്രിക്ക് പാര്‍ക്കിങ് ഫണ്ട്, കാരുണ്യ ഫാര്‍മസി തുടങ്ങിയ വിഷയങ്ങളും കഴിഞ്ഞ യോഗത്തിലെ മിനുട്‌സുകളും യോഗം ചര്‍ച്ച ചെയ്തു. 

2022 ജുലൈ മാസം മുതലുള്ള വരവ് ചെലവ് കണക്കുകള്‍ സെക്രട്ടറി ബിനു അവതരിപ്പിച്ചു. ആശുപത്രി സുപ്രണ്ട് എം സുജാത സ്വാഗതവും ഡെപ്യൂട്ടി സുപ്രണ്ട് പ്രമോദ്കുമാര്‍ നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →