ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന് കൊടിയിറക്കം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാര്‍

നാലുനാള്‍ നീണ്ടു നിന്ന തിരുവനന്തപുരം ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന് കൊടിയിറങ്ങി. സമാപന സമ്മേളനം വി.കെ പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി.

ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  നെടുമങ്ങാട് മണ്ഡലത്തിലെ വിവിധ വേദികളിലായി കായികതാരങ്ങള്‍ മാറ്റുരച്ചു. ഫുട്ബോള്‍ മത്സരത്തില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ രണ്ടാം സ്ഥാനവും നേടി. ക്രിക്കറ്റില്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന് ഒന്നാം സ്ഥാനവും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. കബഡിയില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനവും നെടുമങ്ങാട് മുനിസിപ്പാലിറ്റി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വോളിബോള്‍ മത്സരത്തില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് ഒന്നാം സ്ഥാനവും പാറശാല ബ്ലോക്ക് പഞ്ചായത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന റാലിയില്‍ നെടുമങ്ങാട് ബ്ലോക്കും തിരുവനന്തപുരം കോര്‍പറേഷനും മികച്ച പ്രകടനം കാഴ്ചവെച്ചു. വിജയികള്‍ക്ക് വി.കെ പ്രശാന്ത് എം.എല്‍.എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വേങ്കോട് നടന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →