ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള നിയമസഭ ടി.വി സംഘടിപ്പിച്ച സംസ്ഥാന തല ഷോര്‍ട്ഫിലിം മത്സരത്തില്‍ നെന്മാറ ഗവ ഗേള്‍സ് വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. നിയമസഭ സെക്രട്ടറിയേറ്റില്‍ അന്താരാഷ്ട്ര പുസ്തകോത്സവവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പി.എസ്.സി അംഗം റോഷന്‍ മാത്യു പുരസ്‌കാരം വിതരണം ചെയ്തു. സ്‌കൂള്‍ അധ്യാപകന്‍ രത്യുഷ് രാമചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് സുദേവന്‍ നെന്മാറ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. അധ്യാപകനായ രത്യുഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഷോര്‍ട്ഫിലിമില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് അഭിനയിച്ചിരിക്കുന്നത്. ലഹരിയില്‍ നിന്ന് മുക്തമായ കുട്ടിയുടെ ജിവിതവിജയമാണ് ഷോര്‍ട്ഫിലിമിലെ പ്രമേയം. പുരസ്‌കാര വിതരണ പരിപാടിയില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, നിയമസഭ സെക്രട്ടറി എ.എം ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.