ഇരിട്ടിയിലെ ജനവാസ മേഖലകളെ ഭീതിയിലാഴ്‌ത്തിയ കടുവയാണ്‌ വയനാട്ടിലെത്തിയതെന്ന് വിലയിരുത്തൽ

വയനാട്: പുതുശ്ശേരിയിൽ കർഷകന്റെ ജീവനെടുത്തത് കണ്ണൂർ ഇരിട്ടിയിലെ കടുവയെന്ന് സംശയം. ദിവസങ്ങളോളം ഇരിട്ടിയിലെ ജനവാസ മേഖലകളെ ഭീതിയിലാഴ്‌ത്തിയ കടുവയാണ്‌ വയനാട്ടിലെത്തിയതെന്നാണ്‌ വിലയിരുത്തൽ. കടുവയുടെ കാൽപ്പാട് പരിശോധനയിൽ വനം വകുപ്പിന് ഇതിന്റെ സൂചനകൾ ലഭിച്ചു.

ആറളം ഫാമിലും പരിസരങ്ങളിലും ഈ കടുവയുടെ സാധിധ്യമുണ്ടായിരുന്നതായാണ് നിഗമനം. കണ്ണൂർ ജില്ലയോട്‌ ചേർന്നുള്ള വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലെ വെൺമണി മുതൽ പടിഞ്ഞാറത്തറയിലെ കുപ്പാടിത്തറവരെയും ഈ കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം ഓദ്യോഗികമായി സ്ഥിരീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →