ചെറുവോട്ട് താഴം – കാമ്പ്രക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

ചെറുവോട്ട് താഴം – കാമ്പ്രക്കുന്ന് റോഡ് കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീബ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2,61,500 രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്.

വാർഡ് മെമ്പർ വിനീത സി.പി അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി അംഗം ഹേമചന്ദ്രൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ ഷിബു വി സ്വാഗതവും റോഡ് കമ്മറ്റി കൺവീനർ കണ്ണൻ നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →