കുട്ടനാട്ടിലെ കൂട്ടരാജിയിൽ സിപിഐഎം ജില്ല സെക്രട്ടറിക്കെതിരെ സെക്രട്ടറിയേറ്റിൽ വിമർശനം. കുട്ടനാട്ടിലെ പ്രവർത്തകരുടെ പരാതികൾ കൈകാര്യം ചെയ്തതിൽ വീഴ്ചയെന്ന് ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തി. പരാതിക്കാരെ സെക്രട്ടറി പൊതുവവേദികളിൽ അധിക്ഷേപിച്ചുവെന്നും വിമർശനമുയർന്നു.
മനു സി.പുളിക്കൽ, കെ.എച്ച്.ബാബുജാൻ, എച്ച്.സലാം എന്നിവരാണ് വിമർശിച്ചത്. പോകേണ്ടവർക്ക് പോകാം എന്ന നിലപാട് ശരിയല്ലെന്നു മന്ത്രി സജി ചെറിയാൻ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു യോഗം. കുട്ടനാട്ടിലെ വിഭാഗീയ വിഷയത്തിൽ അന്വേഷണ കമ്മീഷൻ വിവരങ്ങൾ തേടി. സമ്മേളന കാലയളവിലെ വിഭാഗീയത വിഷയങ്ങൾക്കൊപ്പം കുട്ടനാട്ടിലെ വിഷയവും പരിശോധിക്കും