തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ദ്ധിപ്പിക്കുന്നതോടെ വെള്ളത്തിന് വരുന്നത് ഇരട്ട വിലക്കയറ്റം. കോവിഡിന്റെ പശ്ചാത്തലത്തില്‍ അധിവായ്പ എടുക്കുന്നതിന് കേന്ദ്രം മുന്നോട്ടുവച്ച നിബന്ധനയുടെ അടിസ്ഥാനത്തില്‍ എന്ന വ്യാഖ്യാനത്തില്‍ വെള്ളക്കരത്തില്‍ പ്രതിവര്‍ഷം 5% വര്‍ദ്ധന വരുത്തുന്നുണ്ട്. അതിനുപുറമെയാണ് ഇപ്പോള്‍ ലിറ്ററിന് ഒരു പൈസയുടെ വര്‍ദ്ധന എന്ന് പറയുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ ഈ വര്‍ധനയില്‍നിന്നും ഒഴിവാക്കണമെന്നും ഇടമുമുന്നണി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി മന്ത്രിസഭയാണ് വെള്ളക്കരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനിക്കേണ്ടത്.
കഴിഞ്ഞ കുറേവര്‍ഷങ്ങളായി വെള്ളക്കരം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ജല അതോറിറ്റി നിരന്തരം ഉന്നയിക്കുന്നുണ്ടായിരുന്നു. ലിറ്ററിന് ഒരു പൈസ എന്ന് പറയുമ്പോള്‍ ഒരു കിലോലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് തന്നെ പത്തുരൂപയുടെ വരെ വര്‍ദ്ധനയുണ്ടാകും. ബില്ലുപോലും നല്‍കാതെ ഉപഭോക്താവിനെ കൊള്ളയടിക്കുന്നതിന് പുറമെയാണ് ഇപ്പോള്‍ വീണ്ടും വെള്ളക്കര വര്‍ദ്ധന.
ജലഅതോറിറ്റി വലിയ കടബാദ്ധ്യതയിലാണെന്ന് ഈ തീരുമാനം പത്രലേഖകരെ അറിയിച്ച ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാന്‍ വ്യക്തമാക്കി.
ഇടതുമുന്നണി അനുമതിയായി; കുടിവെള്ളത്തിന്റേത് ഇരട്ട വിലക്കയറ്റം
